മുസ്ലിമിന്റെ നിത്യജീവിതത്തില് ഖു൪ആനില് നിന്നും തഫ്സീറില് നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള് അവയുടെ ശ്രേഷ്ടതകള് . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്റെ 'സുബ്ദത്തു തഫ്സീ൪' എന്ന ഗ്രന്ഥത്തില് നിന്നുള്ള വിവരണവും ഉള്കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള് വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള് (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള് , പ്രാ൪തഥനകള് , ദിക്റുകള് , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള് സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില് പരാമ൪ശിക്കുന്നു.
Author: ഉമ്മുല്ഖുറാ സര്വകലാശാല,മക്ക
Publisher: http://www.tafseer.info
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്’ എന്ന ഈ പുസ്തകം, ഈമാന് കാര്യങ്ങളെ സൂഫികള് എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള് ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള് വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
Author: സ’അദ് ബ്നു നാസ്വര് അഷഥ്‘രി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: മുഹമ്മദ് ഷമീര് മദീനി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.
Author: മുഹമ്മദ് അല്ജബാലി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: ദഅ്വ ബുക്സ്
അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള് , ആരാധ്യന് അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള് പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള് പ്രതിപാദിക്കുന്ന ഒരു കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
ജനങ്ങള് നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില് അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന് അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
Author: ദാറുല് വത്വന് വൈഞ്ഞാനിക വിഭാഗം
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല് ജബ്ബാര് മദീനി