മലയാളം
Surah നാസിആത്ത് - Aya count 46
وَالنَّازِعَاتِ غَرْقًا
( 1 ) (അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
وَالنَّاشِطَاتِ نَشْطًا
( 2 ) (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
وَالسَّابِحَاتِ سَبْحًا
( 3 ) ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
فَالسَّابِقَاتِ سَبْقًا
( 4 ) എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
فَالْمُدَبِّرَاتِ أَمْرًا
( 5 ) കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
يَوْمَ تَرْجُفُ الرَّاجِفَةُ
( 6 ) ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
تَتْبَعُهَا الرَّادِفَةُ
( 7 ) അതിനെ തുടര്‍ന്ന് അതിന്റെ പിന്നാലെ മറ്റൊന്നും
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
( 8 ) ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
أَبْصَارُهَا خَاشِعَةٌ
( 9 ) അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ
( 10 ) അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
أَإِذَا كُنَّا عِظَامًا نَّخِرَةً
( 11 ) നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ
( 12 ) അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്.
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ
( 13 ) അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِالسَّاهِرَةِ
( 14 ) അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
هَلْ أَتَاكَ حَدِيثُ مُوسَىٰ
( 15 ) മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى
( 16 ) ത്വുവാ എന്ന പരിശുദ്ധ താഴ്വരയില് വെച്ച് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ
( 17 ) നീ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന് അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ
( 18 ) എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
( 19 ) നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
فَأَرَاهُ الْآيَةَ الْكُبْرَىٰ
( 20 ) അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
فَكَذَّبَ وَعَصَىٰ
( 21 ) അപ്പോള്‍ അവന് നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ يَسْعَىٰ
( 22 ) പിന്നെ, അവന് എതിര് ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
فَحَشَرَ فَنَادَىٰ
( 23 ) അങ്ങനെ അവന് (തന്റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ
( 24 ) ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന് പറഞ്ഞു.
فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ
( 25 ) അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ
( 26 ) തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്.
أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا
( 27 ) നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന് നിര്‍മിച്ചിരിക്കുന്നു.
رَفَعَ سَمْكَهَا فَسَوَّاهَا
( 28 ) അതിന്റെ വിതാനം അവന് ഉയര്‍ത്തുകയും, അതിനെ അവന് വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا
( 29 ) അതിലെ രാത്രിയെ അവന് ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന് പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا
( 30 ) അതിനു ശേഷം ഭൂമിയെ അവന് വികസിപ്പിച്ചിരിക്കുന്നു.
أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا
( 31 ) അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന് പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
وَالْجِبَالَ أَرْسَاهَا
( 32 ) പര്‍വ്വതങ്ങളെ അവന് ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
مَتَاعًا لَّكُمْ وَلِأَنْعَامِكُمْ
( 33 ) നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ
( 34 ) എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ
( 35 ) അതായതു മനുഷ്യന് താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ
( 36 ) കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
فَأَمَّا مَن طَغَىٰ
( 37 ) (അന്ന്) ആര് അതിരുകവിയുകയും
وَآثَرَ الْحَيَاةَ الدُّنْيَا
( 38 ) ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ
( 39 ) (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ
( 40 ) അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ
( 41 ) (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
( 42 ) ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
فِيمَ أَنتَ مِن ذِكْرَاهَا
( 43 ) നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?
إِلَىٰ رَبِّكَ مُنتَهَاهَا
( 44 ) നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം.
إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا
( 45 ) അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
( 46 ) അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)