മലയാളം
Surah ഖിയാമ - Aya count 40
لَا أُقْسِمُ بِيَوْمِ الْقِيَامَةِ
( 1 ) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
( 2 ) കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
( 3 ) മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
( 4 ) അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
( 5 ) പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
( 6 ) എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
فَإِذَا بَرِقَ الْبَصَرُ
( 7 ) എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
وَخَسَفَ الْقَمَرُ
( 8 ) ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
وَجُمِعَ الشَّمْسُ وَالْقَمَرُ
( 9 ) സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
( 10 ) അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
كَلَّا لَا وَزَرَ
( 11 ) ഇല്ല. യാതൊരു രക്ഷയുമില്ല.
إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
( 12 ) നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
( 13 ) അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
( 14 ) തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
وَلَوْ أَلْقَىٰ مَعَاذِيرَهُ
( 15 ) അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
( 16 ) നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
( 17 ) തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
( 18 ) അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
ثُمَّ إِنَّ عَلَيْنَا بَيَانَهُ
( 19 ) പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
( 20 ) അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
وَتَذَرُونَ الْآخِرَةَ
( 21 ) പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
( 22 ) ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
إِلَىٰ رَبِّهَا نَاظِرَةٌ
( 23 ) അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
( 24 ) ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
( 25 ) ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
كَلَّا إِذَا بَلَغَتِ التَّرَاقِيَ
( 26 ) അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
وَقِيلَ مَنْ ۜ رَاقٍ
( 27 ) മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
وَظَنَّ أَنَّهُ الْفِرَاقُ
( 28 ) അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
وَالْتَفَّتِ السَّاقُ بِالسَّاقِ
( 29 ) കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ
( 30 ) അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
فَلَا صَدَّقَ وَلَا صَلَّىٰ
( 31 ) എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
وَلَٰكِن كَذَّبَ وَتَوَلَّىٰ
( 32 ) പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ
( 33 ) എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
أَوْلَىٰ لَكَ فَأَوْلَىٰ
( 34 ) (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ
( 35 ) വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى
( 36 ) മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!
أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ
( 37 ) അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
( 38 ) പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ
( 39 ) അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ
( 40 ) അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?