വ്രതം അല്ലാഹു വിശ്വാസികള്ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്വഹിക്കുമ്പോഴാണ് അത് സമ്പൂര്ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില് സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില് നിര്ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
Author: അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: അബ്ദുല് റസാക് ബാഖവി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
എന്താണ് ദഅ്വത്തെന്നും ആരാണ് ദഅ്വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില് പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്ത്തനങ്ങളെ മരവിപ്പിക്കാന് ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്ക്ക് പ്രമാണബദ്ധമായ മറുപടി
Author: ഷമീര് മദീനി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില് കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്, വിവാഹ രംഗങ്ങളില് വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്, സാമൂഹികമായ ഉത്തരവാദിത്വങ്ങള് എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
Author: അബ്ദുല് ലതീഫ് സുല്ലമി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
അല്ലാഹുവിന്റെ മാര്ഗ്ഗoത്തില് അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില് തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള് വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില് പങ്കെടുക്കല് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചി ചെയ്യുന്നു.
Author: സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല് ജബ്ബാര് മദീനി
സ്ത്രീകള് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള് ലളിതമായി ഇതില് വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ബദീഅ
ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്ഗ്ഗത്തിലേക്കോ ചേര്ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്ത്ഥത്തില് ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല് മാര്ക്സിനു ശേഷം മര്ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല് അറിയാന് സഹായിക്കുന്ന ലഖുകൃതി.
Author: ബിലാല് ഫിലിപ്സ്
Reveiwers: അബ്ദുറസാക് സ്വലാഹി