മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
Publisher: ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍-ഷിഫ
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
Author: പ്രൊഫ: മുഹമ്മദ് മോങ്ങം
Reveiwers: അബ്ദുറസാക് സ്വലാഹി
ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക് ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
Author: ഹുസൈന്‍ അല്‍ മൂസവീ
ശൈഖ് അബ്ദുല്ലാഹിബ്‌നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന്‍ അല്ലാത്തവര്ക്കുി നേര്ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
Author: അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
വിലായത്തും കറാമത്തും വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില്‍ ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്‍....
Author: കുഞ്ഞീദു മദനി
Publisher: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍
Source: http://www.islamhouse.com/p/523