വിലായത്തും കറാമത്തും വിശുദ്ധ ഖുര്ആനിന്റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില് ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്....
Author: കുഞ്ഞീദു മദനി
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്
Source: http://www.islamhouse.com/p/523
ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില് വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്മ്മവും സംസ്കാരവും, വേദങ്ങള്, ഉപനിഷത്തുകള് തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള് എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്ച്ച ചെയ്യപ്പെടുന്ന ഹിന്ദു മതത്തെ അടുത്തറിയാന് ഒരുത്തമ റഫറന്സ് കൃതി.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
Source: http://www.islamhouse.com/p/2344
സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്
ഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
Author: അബ്ദുല് ഹമീദ് മദനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
വിശുദ്ധ ഖുര്ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്ക്കന് വിശ്വാസങ്ങളേയും കര്മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല് ജബ്ബാര് മദീനി