അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്‍ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുുന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ് ഈ കൃതിയില്‍ വിവരിക്കുന്നു.
Author: മുഹമ്മദ് ജമീല്‍ സൈനു
Reveiwers: മുഹമ്മദ് കുട്ടി കടന്നമണ്ണ
Translators: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്
Author: അഹ്മദ് ദീദാത്ത്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍-വെസ്റ്റ് ദീര-രിയാദ്
മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം
Author: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Reveiwers: സുഫ്യാന് അബ്ദുസ്സലാം - അബ്ദുല്‍ ജബ്ബാര്‍ മദീനി
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
Author: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
Author: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ